തോമസ് ടി. പൊടിമറ്റം
(പ്രസിഡന്റ്, സാന്ത്വനം ആക്ഷന്‍ ഫോഴ്‌സ്)
(പ്രസിഡന്റ്, സാന്ത്വനം ആക്ഷന്‍ ഫോഴ്‌സ്)
ആധുനികകാലത്ത് മനുഷ്യന്‍ നേരിടുന്ന സുപ്രധാനമായ ഒരു വെല്ലുവെളിയാണ് വഹനങ്ങളുടെ അനിയന്ത്രിതമായ
ഉപയോഗവും അപകടങ്ങളും. അപകടങ്ങളില്‍പ്പെട്ട് പാതയോരങ്ങളില്‍ മരണത്തെ മുഖാമുഖം കണ്ട്
കിടക്കുന്ന നിസ്സഹായരെ മിക്കപ്പോഴും ജനം നിസ്സംഗതയോടെയാണ് നോക്കുന്നത്.
അത്യാഹിതങ്ങളില്‍പ്പെടുന്നവര്‍ക്ക് അവശ്യം വേണ്ട ശുശ്രൂഷകള്‍ നല്കി ആശുപത്രിയില്‍ എത്തിച്ച് അവരുടെ ജീവന്‍ രക്ഷിക്കാന്‍ അവരില്‍ മിക്കവരും തയ്യാറാകാത്തത് അങ്ങനെ ചെയ്താല്‍ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ ഓര്‍ത്താണ്. എന്താണ് ചെയ്യേണ്ടതെന്ന അറിവില്ലായ്മയും പരിശീലനത്തിന്റെ അഭാവവും മൂലം പിന്മാറുന്നവരും കുറവല്ല.
റോഡ് നിയമങ്ങളെപ്പറ്റി സമൂഹത്തിന് നിലവിലുള്ള വികലമായ ധാരണ മാറ്റുന്നതിന് വ്യാപകമായ ബോധവത്കരണം നടത്തുക, അപകടത്തില്‍ പെടുന്നവരെ അടിയന്തിര പ്രഥമശുശ്രൂഷ നല്കി ഏറ്റവും അടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിലോ ആശുപത്രിയിലോ എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പതിനഞ്ചു വര്‍ഷം മുമ്പ് പാലായില്‍ സാന്ത്വനം ആക്ഷന്‍ ഫോഴ്‌സ് (SAF)എന്ന പ്രസ്ഥാനം പ്രവര്‍ത്തനം ആരംഭിക്കുന്നത്.
അന്നത്തെ ജില്ലാ കളക്ടര്‍ ശ്രീ ബി. എസ് മാവോജി ഐ. എ. എസ്. രക്ഷാധികാരിയും കോട്ടയം എസ്. പി. ശ്രീ. ടി. കെ. വിനോദ്കുമാര്‍ ഐ പി. എസ്. എക്‌സ് ഒഫീഷ്യോ ഡയറക്ടറും പാലാ അസിസ്റ്റന്റ് കളക്ടറായ ശ്രീ. രബീന്ദ്രകുമാര്‍ അഗര്‍വാള്‍ ഐ. എ. എസ്., ഡി. വൈ. എസ്. പി. ശ്രീ. കെ. അജയകുമാര്‍ എന്നിവര്‍ എക്‌സ് ഒഫീഷ്യോ അസിസ്റ്റന്റ് ഡയറക്ടര്‍മാരുമായിട്ട് ആയിരുന്നു SAF പ്രവര്‍ത്തനമാരംഭിച്ചത്. ആദ്യത്തെ ഭപരണസമിതിയില്‍ റിട്ടയേര്‍ഡ് അധ്യാപകനും സാമൂഹികപ്രവര്‍ത്തകനും കവിയുമായിരുന്ന ശ്രീ. കെ. വിശ്വനാഥന്‍ പ്രസിഡന്റും ഡോ. എം ആര്‍ രാധാകൃഷ്ന്‍നായര്‍, ഡോ. സാജു ജോസ് എന്നിവര്‍ വൈസ് പ്രസിഡന്റുമാരും ശ്രീ. വി. എന്‍. ജനാര്‍ദ്ദന കൈമള്‍ സെക്രട്ടറിയും ശ്രീ. പി. എം. വര്‍ഗീസ് ജോയിന്റ് സെക്രട്ടറിയും, ശ്രീ. പി.ജെ. ജയിംസ് ട്രഷററും അഡ്വ. അജി ജോസ് ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയുമായിരുന്നു. ഇതര എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ ഡോ. വി. ജെ. വര്‍ക്കി, ശ്രീ. വി.ഡി. സിബിമോന്‍, ശ്രീ. പി. വി. രാജു, ശ്രീ. എം വി. ജോര്‍ജ്, ശ്രീ. തോമസ് ടി. പൊടിമറ്റം, ശ്രീ. കെ. പി. ദിനേശ്കുമാര്‍, ശ്രീ. ആന്റണി രാജ്, ശ്രീ. ബിനു മൈക്കിള്‍ എന്നിവരായിരുന്നു.
സമൂഹത്തോടു പ്രതിജ്ഞാബദ്ധതയുള്ള നിസ്വാര്‍ഥ ജനസേവകര്‍ ഒത്തുചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ വാഹനാപകടങ്ങള്‍ ഗണ്യമായി കുറയ്ക്കാം എന്ന കാഴ്ചപ്പാടോടെയുള്ള ട്രാഫിക് ബോധവത്കരണമായിരുന്നു ആദ്യകാലപ്രവര്‍ത്തനങ്ങളിലെ മുഖ്യഘടകം. ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കേണ്ട, പ്രഥമശുശ്രൂഷ സംബന്ധിച്ച ക്ലാസ്സുകളുടെ പ്രാധാന്യം മനസ്സിലാക്കിയതിനെത്തുടര്‍ന്ന് ഇപ്പോള്‍ ജനങ്ങളിലേക്കും വിദ്യാര്‍ഥിസമൂഹത്തിലേക്കും ഇറങ്ങിച്ചെന്ന് അത്തരം ക്ലാസ്സുകള്‍ നല്കുന്നതിന് കൂടുതല്‍ ഊന്നല്‍ നല്കുന്നുണ്ട്. AIEMS എന്ന അന്താരാഷ്ട്ര ശ്രദ്ധനേടിയിട്ടുള്ള സംഘത്തിന്റെ സഹകരണത്തോടെയാണ് ഇപ്പോള്‍ ഈ പരിശീലനം നല്കിവരുന്നത്. ഇങ്ങനെ പരിശീലനം നേടുന്നവരുടെ ഒരു സന്നദ്ധസേനയാണ് ഇപ്പോള്‍ SAF ന്റെ ശക്തിസ്രോതസ്സ്.

No comments:
Post a Comment